Friday, August 21, 2009

വിജനവാങ്മൂലം

ആള്‍പ്പെരുമാറ്റവും
വണ്ടിയോട്ടങ്ങളും
തീര്‍ന്നുകഴിഞ്ഞിട്ടും
ഊഴമിട്ട് നിറം മാറുന്ന
ട്രാഫിക് സിഗ്നലെഴുന്ന
പാതിരാനിരത്താണ്
ഉള്ളിന്റെയുമുള്ളില്‍.

ആരെങ്കിലും
വന്നിരുന്നെങ്കിലെന്ന്
പോയിരുന്നെങ്കിലെന്ന്
പ്രതീക്ഷിക്കുന്നതായി തോന്നിപ്പിക്കുന്ന
വിജനതയാണതിന്റെ ഭൂപടം.

അതേപ്പറ്റി
ഡയറിക്കുറിപ്പായി എഴുതിവെയ്ക്കട്ടേ?
യാത്രാവിവരണമായി വായിച്ചോളുമോ?


( ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)

14 comments:

chithrakaran:ചിത്രകാരന്‍ said...

കവിത വിജനമായ ആ അകത്തെ ഭൂപടങ്ങളിലേക്കുള്ള ഒറ്റയാന്‍ സഞ്ചാരസാഹിത്യമല്ലാതെ പിന്നെന്താണ് !!

വികടശിരോമണി said...

ആ ഏകാന്തതയുടെ വായന ഒരിക്കലും പൂർത്തിയാവുന്നില്ല.

കരീം മാഷ്‌ said...

പല പ്രതിഭകളേയും വായിക്കപ്പെട്ടിട്ടുള്ളത് അവര്‍ കടന്നു പോയതിനു ശേഷമാണ്.
അതിനാല്‍ കുറിച്ചു വെച്ചോളൂ
ജനം പിറകെ വന്നോളും
ഇന്നല്ലെങ്കില്‍ നാളെ!
കാണാന്‍ കുറിച്ചവനില്ലെങ്കിലും....!

സന്തോഷ്‌ പല്ലശ്ശന said...

എഴുതിക്കോളുക വിജനമായ മനസ്സിലെ ഏകാന്ത നോവുകള്‍ ശൂന്യതകള്‍ അക്ഷരങ്ങളില്‍ നിരയിടുന്നതെങ്കിനെ എന്നറിയാനാണ്‌ എനിക്കേറെ കൌതുകം

savi said...

ഡയറി കുറിപ്പിന്റെ യാത്രാവിവരണ ത്തിലേക്കുള്ള പരിണാമം....നന്നായി

Junaiths said...

വരികളുടെ യാത്രയും,
യാത്രയാകുന്ന വരികളും..

Anonymous said...

Ellam vayichu ...

ടി.പി.വിനോദ് said...

വായിച്ചവരോടും അഭിപ്രായമെഴുതിയവരോടും വളരെ നന്ദി.

ചിത്രകാരന്‍, ആ സ്വഭാവം കവിതയെ സംബന്ധിച്ച് ഒരേ സമയം സാധ്യതയും പരിമിതിയും ആണെന്ന് തോന്നാറുണ്ട്.

വികടശിരോമണി, അതിന്റെ വായന ഒരു ചാക്രികസഞ്ചാരമായി തുടരുന്നുവെന്ന് തോന്നും. അല്ലേ?

കരീം മാഷ്, ഒരര്‍ത്ഥത്തിലല്ലെങ്കില്‍ വേറൊന്നില്‍ എല്ലാ ആവിഷ്ക്കാരങ്ങളും അനശ്വരതയിലേക്ക് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു...

സന്തോഷ്, ആ കൌതുകം നല്ലൊരു അസെറ്റാണ്.അതിനെ സ്നേഹിച്ചുകൊണ്ടേയിരിക്കാന്‍ സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.

savi, കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

ജുനൈത്...:)

സ്റ്റീഫന്‍, എന്നിട്ടോ ?

വയനാടന്‍ said...

ഭലേ ഭേഷ്‌!

ഞാന്‍ ഇരിങ്ങല്‍ said...

വിഷയ വൈവിധ്യം കൊണ്ട് പലപ്പോഴും താങ്കള്‍ അത്ഭുതപ്പെടുത്തുന്നു.
“ഉള്ളീന്‍ റെ യുള്ളീല്‍ ആരെങ്കിലുമൊന്ന് വന്നിരുന്നെങ്കിലെന്ന്”

അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ടി.പി.വിനോദ് said...

വയനാടന്‍, ഇരിങ്ങല്‍, നന്ദി

റ്റിജോ ഇല്ലിക്കല്‍ said...

snehita....ottakkulla sanchaarathil ninnanallo velipaadukal untaakunnath.bhoopadangalkkappurathekkum yaathra ponam ini.

റ്റിജോ ഇല്ലിക്കല്‍ said...
This comment has been removed by the author.
മാനസ said...

വായിക്കാം .പക്ഷെ,
ആത്മകഥയാണെങ്കില്‍ , അനുശോചനം വയ്യ.
എല്ലാവരും ആള്‍ക്കൂട്ടത്തിലും തനിയെ അല്ലേ ?...