Thursday, November 26, 2009

പിന്നെയും ഓര്‍മ്മിച്ചു എന്ന്

വേറൊരിടത്തേക്കുള്ള
വഴി മറന്ന് കുഴയുമ്പോള്‍

പഴയ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള
പണ്ടെങ്ങോ മറന്ന വഴി
ഓര്‍മ്മയിലേക്ക് വന്നു.

ഈ പരിസരത്തൊന്നുമല്ലാത്ത
ആ വഴിയെ ഇപ്പോള്‍
ഓര്‍മ്മവരാനെന്താവുമെന്ന്
തോന്നലുകള്‍ നീളുന്നു.

വളഞ്ഞുപിരിഞ്ഞ്
കുടുങ്ങിക്കുഴമറിഞ്ഞ
തോന്നല്‍ത്തെരുവില്‍ നിന്ന്
തെറ്റാതെ പുറത്തേക്ക്
വഴി നോക്കിയെടുക്കണമിനി.

പണ്ടത്തെ കൂട്ടുകാരന്‍ എന്നിലുടെയും
ഞാന്‍ അവനിലൂടെയും
നടന്ന് കടന്നതിന്റെ
അതേ ജന്മവാസന
സഹായിക്കുമായിരിക്കും.

16 comments:

Rare Rose said...

വഴി തെറ്റുമ്പോഴെങ്കിലും മാഞ്ഞു കിടന്നിരുന്ന പല വഴികളും ഇങ്ങനെ തെളിഞ്ഞു വരുന്നുണ്ടല്ലോ.നല്ലത്..

chithrakaran:ചിത്രകാരന്‍ said...

ഓര്‍മ്മകളുടെ നടവഴിയില്‍ വഴികണ്ടു പിടിക്കാന്‍ ഓര്‍മ്മ കൂട്ടുകാരനെ തിരഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളു.

Melethil said...

santhosham!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"പണ്ടത്തെ കൂട്ടുകാരന്‍ എന്നിലുടെയും
ഞാന്‍ അവനിലൂടെയും
നടന്ന് കടന്നതിന്റെ
അതേ ജന്മവാസന
സഹായിക്കുമായിരിക്കും."
wahh...!!

Jayesh/ജയേഷ് said...

good one

siva // ശിവ said...

ചില നല്ല ഓര്‍മ്മപ്പെടുത്തലുകള്‍...

രാജേഷ്‌ ചിത്തിര said...

നന്നായി ...
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

Pramod.KM said...

തോന്നല്‍ത്തെരുവില്‍ നിന്ന് പുറത്തുകടന്നാലും വേറൊരിടത്തേക്കുള്ള വഴി ഒരു പ്രശ്നമായി തന്നെ കിടക്കുന്നുവല്ലോ!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വളഞ്ഞുപിരിഞ്ഞ്
കുടുങ്ങിക്കുഴമറിഞ്ഞ
തോന്നല്‍ത്തെരുവ് -

ഭാവനാ സാന്ദ്രമായ വരികള്‍.

vadavosky said...

Excellent

സന്തോഷ്‌ പല്ലശ്ശന said...

ഓര്‍മ്മയുണ്ടോ അച്ചന്‍‌റെ ചൂണ്ട് വിരലില്‍ തൂങ്ങി നടന്ന ആ വഴികള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വഴികൾക്ക് പറയാൻ എപ്പോഴും ഒരു കൂട്ടിന്റെ കഥയുണ്ടാകും...

നന്നായിരിക്കുന്നു

ശ്രീജ എന്‍ എസ് said...

പണ്ടത്തെ കൂട്ടുകാരന്‍ എന്നിലുടെയും
ഞാന്‍ അവനിലൂടെയും
നടന്ന് കടന്നതിന്റെ
അതേ ജന്മവാസന
സഹായിക്കുമായിരിക്കും

നല്ല വരികള്‍

Mahi said...

വളഞ്ഞുപിരിഞ്ഞ്
കുടുങ്ങിക്കുഴമറിഞ്ഞ
തോന്നല്‍ത്തെരുവില്‍ നിന്ന്
തെറ്റാതെ പുറത്തേക്ക്
വഴി നോക്കിയെടുക്കണമിനി ഇതാണ്‌ ഇഷ്ടമായത്‌.ആ തോന്നല്‍ തെരുവിന്‌ നല്ലൊരു സല്യൂട്ട്‌ കൊടുക്കണമെന്ന്‌ തോന്നി

Ranjith chemmad / ചെമ്മാടൻ said...

"ഞാന്‍ അവനിലൂടെയും
നടന്ന് കടന്നതിന്റെ
അതേ ജന്മവാസന
സഹായിക്കുമായിരിക്കും."

ഈ വരികളിലെ വല്ലാതെയിഷ്ടമായി

ടി.പി.വിനോദ് said...

rare rose, ചിത്രകാരൻ, മേലേതിൽ, ജിതേന്ദ്രകുമാർ, ജയേഷ്, ശിവ, രാജേഷ്, പ്രമോദ്, മോഹൻ, വടവോസ്കി, സന്തോഷ്, പ്രിയ, ശ്രീദേവി, മഹി, രൺജിത്ത്, വായനയ്ക്കും കമന്റിനും എല്ലാവരോടും നന്ദി.