Tuesday, February 23, 2010

പിന്നെയും മരച്ചുവട്ടില്‍

അതേ തണലെന്ന്
തോന്നലുണ്ടാവുമായിരിക്കും.

അതേ കാറ്റെന്നാവും
ഇലക്കിലുക്കം
കേള്‍വിയാകുന്നുണ്ടാവുക.

സാരമില്ല,

പൊഴിഞ്ഞുപോയവയുണ്ടെന്ന്
തളിര്‍ത്തുവന്നവയുണ്ടെന്നും
കണക്കിലെടുത്ത്
ഒന്നുകൂടെ
കാണാനും കേള്‍ക്കാനും തുനിഞ്ഞാല്‍

തറയിലമര്‍ന്ന്
കാത്തിരിപ്പുണ്ടാവും
സാദ്ധ്യമായതില്‍ വെച്ച്
ഏറ്റവും പുതിയ
നിഴല്‍ത്തിരുത്തുകള്‍ ,

അറിയാമോ എന്ന്
തിളക്കുന്നുണ്ടാവും
ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കാത്ത
ഇലപ്പാട്ടിരമ്പക്കം.

12 comments:

son of dust said...

പിന്നെയും പുഴയിലെത്തും പോലെ

മാനസ said...

കാത്തിരിപ്പുണ്ടാവും ‌,
ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത' ഇലപ്പാട്ടിരമ്പക്കത്തിനായി'...

Pramod.KM said...

‘ നിഴല്‍ത്തിരുത്തുകള്‍ ’. എന്തൊരു നല്ല വാക്കാണിത്!

വയനാടന്‍ said...

നിഴൽത്തിരുത്തുകൾതേടി വീണ്ടും മരച്ചുവട്ടിൽ......

ടി.പി.വിനോദ് said...

son of dust, അതെ.

മാനസ, നമ്മള്‍ക്ക് നമ്മളോട് തന്നെ ഉള്ള ഉറപ്പുകള്‍ക്കും ഉണ്ടായിവരും പുതിയ പുതിയ തിരുത്തുകള്‍ . :)

പ്രമോദേ...:)

വയനാടന്‍, :)

വായനയ്ക്കും അഭിപ്രായത്തിനും എല്ലാവരോടും നന്ദി.

jayanEvoor said...

“നമ്മള്‍ക്ക് നമ്മളോട് തന്നെ ഉള്ള ഉറപ്പുകള്‍ക്കും ഉണ്ടായിവരും പുതിയ പുതിയ തിരുത്തുകള്‍..”

ശരിയാണ്!

ശ്രീലാല്‍ said...

കവിതത്തണൽ .. കവിതക്കാറ്റിരമ്പം...
അറിയുന്നു , കേൾക്കുന്നു..

:)

രാജേഷ്‌ ചിത്തിര said...

വല്ലാത്തൊരു തിരുത്തോടെ വായിച്ചു

ആശംസകള്‍

ടി.പി.വിനോദ് said...

ജയന്‍, ലാലൂ, രാജേഷ്, നന്ദി.

ചിത്ര said...

നല്ല വരികള്‍ മാഷേ..

ടി.പി.വിനോദ് said...

നന്ദി, ചിത്ര..

Devarenjini... said...

orupaadu vattom vaayichu... oro praavishyam vaayikkunthorum athishayippiykkunna kavitha.... assalaayiriykkunnu...