അതേ തണലെന്ന്
തോന്നലുണ്ടാവുമായിരിക്കും.
അതേ കാറ്റെന്നാവും
ഇലക്കിലുക്കം
കേള്‍വിയാകുന്നുണ്ടാവുക.
സാരമില്ല,
പൊഴിഞ്ഞുപോയവയുണ്ടെന്ന്
തളിര്‍ത്തുവന്നവയുണ്ടെന്നും
കണക്കിലെടുത്ത്
ഒന്നുകൂടെ
കാണാനും കേള്‍ക്കാനും തുനിഞ്ഞാല്‍
തറയിലമര്‍ന്ന്
കാത്തിരിപ്പുണ്ടാവും
സാദ്ധ്യമായതില്‍ വെച്ച്
ഏറ്റവും പുതിയ
നിഴല്‍ത്തിരുത്തുകള്‍ ,
അറിയാമോ എന്ന്
തിളക്കുന്നുണ്ടാവും
ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കാത്ത
ഇലപ്പാട്ടിരമ്പക്കം.
12 comments:
പിന്നെയും പുഴയിലെത്തും പോലെ
കാത്തിരിപ്പുണ്ടാവും ,
ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത' ഇലപ്പാട്ടിരമ്പക്കത്തിനായി'...
‘ നിഴല്‍ത്തിരുത്തുകള്‍ ’. എന്തൊരു നല്ല വാക്കാണിത്!
നിഴൽത്തിരുത്തുകൾതേടി വീണ്ടും മരച്ചുവട്ടിൽ......
son of dust, അതെ.
മാനസ, നമ്മള്‍ക്ക് നമ്മളോട് തന്നെ ഉള്ള ഉറപ്പുകള്‍ക്കും ഉണ്ടായിവരും പുതിയ പുതിയ തിരുത്തുകള്‍ . :)
പ്രമോദേ...:)
വയനാടന്‍, :)
വായനയ്ക്കും അഭിപ്രായത്തിനും എല്ലാവരോടും നന്ദി.
“നമ്മള്‍ക്ക് നമ്മളോട് തന്നെ ഉള്ള ഉറപ്പുകള്‍ക്കും ഉണ്ടായിവരും പുതിയ പുതിയ തിരുത്തുകള്‍..”
ശരിയാണ്!
കവിതത്തണൽ .. കവിതക്കാറ്റിരമ്പം...
അറിയുന്നു , കേൾക്കുന്നു..
:)
വല്ലാത്തൊരു തിരുത്തോടെ വായിച്ചു
ആശംസകള്‍
ജയന്, ലാലൂ, രാജേഷ്, നന്ദി.
നല്ല വരികള്‍ മാഷേ..
നന്ദി, ചിത്ര..
orupaadu vattom vaayichu... oro praavishyam vaayikkunthorum athishayippiykkunna kavitha.... assalaayiriykkunnu...
Post a Comment