കാണാമറയത്ത് കൂട്ടിയിട്ട
പഴയ സാധനങ്ങളുടെ
ദ്രവിച്ച കൂമ്പാരം ഓര്‍മ്മവന്നു,
അതിലൊരിടത്ത് കണ്ട
തുരുമ്പിച്ച അഴികളും കൊളുത്തുമുള്ള
എലിക്കെണി ഓര്‍മ്മവന്നു,
അടഞ്ഞിരിക്കുന്ന അവസ്ഥയിലും
അതിനുള്ളില്‍ നിന്ന് പുറത്തേക്ക്
സ്വൈരസഞ്ചാരം നടത്തുന്ന
ചിതലുകളെ ഓര്‍മ്മവന്നു,
സ്വാതന്ത്ര്യം എന്ന വാക്ക്
പത്രത്തിലൊരു വാര്‍ത്തയില്‍
ഇന്ന് കണ്ടപ്പോള്‍ .
8 comments:
എല്ലാം വെറുമൊരു മാനസികാവസ്ഥയെന്ന്.
'എലിക്കെണിയെ ' നമ്മുടെ മനസ്സായും ,
'ചിതലുകളെ' നമ്മുടെ ചിന്തകളായും സങ്കല്പ്പിക്കാന് നല്ലരസം .....:)
ഇനിയൊരിക്കല്‍ ഏതെങ്കിലും സ്വാതന്ത്രസമര സേനാനിയുടെ ചിത്രം കണ്ടാല്‍ ആ എലിക്കണിയില്‍ ശ്വാസം മുട്ടിച്ചത്ത പാവം എലിയെ ഒാര്മ്മവരുമോന്നു പേടി. വളരെ നന്ദി.
നഗ്നന്, എല്ലാ അവസ്ഥകളും മാനസികാവസ്ഥയാണോ ?
മാനസ, സങ്കല്‍പ്പം (imagination) സ്വാതന്ത്ര്യത്തിന്റെ ഡി.എന്‍.ഏ ആണെന്ന് തോന്നാറുണ്ട്.
ജിതേന്ദ്രകുമാര്‍ , കവിത സംവദിച്ചു എന്നറിയുന്നതില്‍ സന്തോഷം.
വായനയ്ക്കും കമന്റിനും എല്ലാവരോടും നന്ദി.
എലിയുടെ അസ്വാതന്ത്ര്യത്തിലും ചിതല് സ്വതന്ത്രന്. കൊള്ളാം
കാണാമറയത്ത് കൂട്ടിയിട്ടവയില് നിന്ന് പൊടി തട്ടിയെടുത്ത കവിത.
നന്നായി ഈ ചിന്താ ശകലങ്ങള്‍.
നന്നായി..
ഇതും ഒന്നു നോക്കു..
http://neehaarabindhukkal.blogspot.com/2010/04/blog-post_08.html
nice..
Post a Comment