നിലത്തു വീണ്
പൊളിഞ്ഞു ചിതറിയ
പളുങ്കുപാത്രത്തിന്റെ ചീളുകള്‍
പൊറുക്കിയെടുക്കുന്ന
അതേ സാവകാശത്തില്‍
അതേ ശ്രദ്ധയില്‍ ,
തൊട്ടുമുമ്പത്തെ ഒരു മാത്രയില്‍
ഇല്ലാതിരുന്നതിന്റെ
കുടിശ്ശിക തീര്‍ക്കാന്‍
നഷ്ടബോധം കൊണ്ട് ഗുണിച്ചെന്നോണം
ഇരട്ടിപ്പിച്ചെടുത്ത
അതേ സാവകാശത്തിലും
അതേ ശ്രദ്ധയിലും,
പൊറുക്കിയെടുക്കണമെന്നാവും,
പേടിയോടെ തൊടണമെന്നാവും,
ചില നിമിഷങ്ങള്‍ ,
അവയ്ക്കുള്ളിലൊളിച്ച മൂര്‍ച്ചകള്‍
ഓര്‍ക്കാപ്പുറത്ത്
കൈയില്‍ നിന്ന് കുതറുന്നത്.
19 comments:
മൂർച്ച ഒളിപ്പിച്ചിരിക്കുന്ന എത്ര മുഴപ്പുകൾ അല്ലേ :)
തൊട്ടുമുമ്പത്തെ ഒരു മാത്രയില്‍
ഇല്ലാതിരുന്നതിന്റെ
കുടിശ്ശിക തീര്‍ക്കാന്‍
നഷ്ടബോധം കൊണ്ട് ഗുണിച്ചെന്നോണം
ഇരട്ടിപ്പിച്ചെടുത്ത
അതേ സാവകാശത്തിലും
അതേ ശ്രദ്ധയിലും,...!!!!1
അതേ സാവകാശത്തിലും
അതേ ശ്രദ്ധയിലും
ചിതറിയ ചില നിമിഷങ്ങള്‍
പളുങ്കുപാത്രത്തിന്റെ ചീളുകള്‍
അവയ്ക്കുള്ളിലൊളിച്ച മൂര്‍ച്ചകള്‍,
കുതറുന്നത്.
അതേ സാവകാശത്തില്‍
അതേ ശ്രദ്ധയില്‍ ,
എത്ര ശ്രദ്ധിച്ചാലും ഒന്നിടറിയാല്‍ മതി ചില നിമിഷങ്ങളുടെ മൂര്‍ച്ചയില്‍ തട്ടി പുളഞ്ഞു പോകാന്‍..
wow!
ആദ്യ വായനയിലില്ലാതിരുന്നതിന്റെ
കിടിശ്ശിക തീർക്കാനെന്നോണം വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു....
ആദ്യ വായനയില്‍ അവസാന വരികളില്‍ എന്തോ പിശക് തോന്നി. മൂര്ച്ചയല്ലല്ലോ കൈയില്‍ നിന്ന് കുതറുന്നത് മിനുസമുള്ള പളുങ്ക് പാത്രമാണല്ലോ എന്ന് സംശയിച്ചു. പിന്നെയാണ് "അവയ്ക്കുള്ളിലൊളിച്ച മൂര്‍ച്ചകള്‍" എന്ന് കണ്ടത്. അതോടെ ആ സംശയം മാറുകയും കവിത കൂടുതല്‍ രുചിക്കുകയും ചെയ്തു. മിനുസമേറിയ പളുങ്ക് പാത്രങ്ങളില്‍ ഒക്കെ കാണുന്നു അദൃശ്യം ആയ മൂര്‍ച്ചകള്‍!
"നഷ്ടബോധം കൊണ്ട് ഗുണിച്ചെന്നോണം" എന്ന വരി ഒഴിവാക്കി വായിക്കാന്‍ ആണ് എനിക്കിഷ്ടം.
oraayiram moorchakaludey adukkivakkalil ninnanalley oru palunku paathram nirmikkappedunnathu.....
Titto
സനല്‍ , :)
രന്‍ജിത്ത്, നന്ദി.
ജുനൈത്, നന്ദി.
രാജേഷ്, നന്ദി.
rare rose, അതെ.
സൂരജ്, നന്ദി.
വയനാറ്റന്‍, നന്ദി, സന്തോഷം.
കൂമന്‍സ്, ആ പറഞ്ഞ വരി കയ്യാലപ്പുറത്താണെന്ന് എനിക്കും തോന്നുന്നുണ്ട്.;)
ടിറ്റോ, ചിയേഴ്സ്...:)
പളുങ്കുപാത്രങ്ങള്‍ മൂര്‍ച്ചയേറിയ ചില്ലുകഷണങ്ങള്‍ കൂടിയാണെന്ന ഈ ഓര്മിപ്പിക്കല്.... കവിത നന്നായിരിക്കുന്നു.
ലാപുട, നാലാം വരിയില്‍ അക്ഷര പിശകാണോ? പെറുക്കി എന്നല്ലേ ശരി?
ശിവ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
കൂമന്‍സ്, ‘പെറുക്കി’ ആണോ ശരി? എനിക്ക് അറിഞ്ഞുകൂടായിരുന്നു.
[വടക്കന്‍ കേരളത്തിലെ സംസാരഭാഷയില്‍ ‘പൊറുക്കി’ എന്നാണ് വരാറ്. മാനക മലയാള(അങ്ങനെയൊന്നുണ്ടെങ്കില്‍ :))ത്തില്‍ ശരിയാണോ എന്നറിയില്ലായിരുന്നു. ]
കവിതയിലെ വാക്കുകള്‍ കടംകൊള്ളുന്നു
‘പൊറുക്കിയെടുക്കണമെന്നാവും,
പേടിയോടെ തൊടണമെന്നാവും,
ചില നിമിഷങ്ങള്‍ ,
അവയ്ക്കുള്ളിലൊളിച്ച മൂര്‍ച്ചകള്‍
ഓര്‍ക്കാപ്പുറത്ത്
കൈയില്‍ നിന്ന് കുതറുന്നത്.‘
നന്നായിരിക്കുന്നു.
നന്ന്
കുറെ നാളുകള്‍ക്കു ശേഷം വീന്ഡും ബ്ലോഗുലോകതെക്കു ഒരു ഒട്ട പ്രദിക്ഷനം ചെയ്യാന്‍ സമയം കിട്ടി....
ഒരുപാട് ചിന്തിപിച്ചു...
കണ്ടതിലും വായിച്ചതിലും സന്തോഷം......ബുക്ക് എന്ന് പുറത്തിറങ്ങും?
സഗീര്‍, റാം റാം, അരുണ്‍ ,നന്ദി.
സപ്ന, എന്റെ പുസ്തകത്തിന്റെ കാര്യമാണെങ്കില്‍ അത് ഒരു കൊല്ലം മുന്‍പെ ഇറങ്ങി.
:)
Post a Comment