Monday, November 29, 2010

സംശയം

നട്ടിന്റെ,
ബോള്‍ട്ടിന്റെ,
ഊരിയെടുക്കാവുന്നവയുടെ,
ഘടിപ്പിച്ചുവെയ്ക്കാവുന്നവയുടെയും മാത്രം
ആകെത്തുകയായി
സ്പെയര്‍പാര്‍ട്സ് കടക്കാരന്‍
ഏത് വണ്ടിയെയും കാണുന്നപോലെ

വികാരജീവികള്‍
ജീവിതത്തെ
ഒരു വികാരസമാഹാരമായി
കാണുന്നില്ലേ എന്ന്
ബലമായ സംശയമുണ്ട്.

സംശയം
ഒരു ആശയമാണോ
വികാരമാണോ എന്ന്
തീര്‍ച്ചയാക്കിയിട്ടുവേണം
അടുത്ത സംശയത്തിലേക്ക് കടക്കാന്‍.

18 comments:

എന്‍ പ്രഭാകരന്‍ said...

samsayathe samsayathinappurathekku uyarthuthunna aa entho onnu ee varikalil illaathe pooyoo?

ടി.പി.വിനോദ് said...

പ്രഭാകരന്‍ മാഷേ, കമന്റിന് വളരെ നന്ദി.

സംശയത്തെ ആവിഷ്ക്കരിക്കാന്‍ തുനിയുമ്പോള്‍ ആവിഷ്ക്കാരത്തിന്റെ ഹേതു വൈകാരികമാ(വ)ണോ ആശയാധിഷ്ഠിതമാ(വ)ണോ എന്ന സംശയം സാധുതയുള്ള ഒന്നല്ലേ ?

Unknown said...

സംശയം,സംശയമായിരിക്കുമ്പോള്‍
അടുത്ത സംശയത്തിലേക്ക് കടക്കാന് സംശയിച്ചു നികേണ്ടി വരില്ല ‍.

ജംഷി said...

സംശയം
ഒരു ആശയമാണോ
വികാരമാണോ എന്ന്
തീര്‍ച്ചയാക്കിയിട്ടുവേണം
അടുത്ത സംശയത്തിലേക്ക് കടക്കാന്‍.........

kollaam .........aashamsakal

Anonymous said...

സംശയം = hesitation = വികാരം
സംശയം = query = ആശയം

:)

MOIDEEN ANGADIMUGAR said...

വികാരജീവികള്‍
ജീവിതത്തെ
ഒരു വികാരസമാഹാരമായി
കാണുന്നില്ലേ എന്ന്
ബലമായ സംശയമുണ്ട്.

തീർച്ചയായൂം അതൊരു സംശയം തന്നെയാണ്.

Unknown said...

സംശയം
ഒരു ആശയമാണോ
വികാരമാണോ എന്ന്
തീര്‍ച്ചയാക്കിയിട്ടുവേണം
എല്ലാം വെറും
സംശയം മാത്രം

ടി.പി.വിനോദ് said...

My Dreams, സംശയത്തെപ്പറ്റിയും സംശയം തോന്നിയാല്‍ സംശയിക്കാനുള്ളതിനോട് പോലും സംശയമുണ്ടാവില്ല. അല്ലേ ? :)

ജംഷി, നന്ദി.

മധുസൂദനന്‍, പിന്നെയും നിങ്ങള്‍ .. :)

മൊയ്ദീന്‍, റ്റോംസ്, പാമരന്‍, നന്ദി.

പദസ്വനം said...

ഇത് അല്ലാത്തൊരു സംശയമായിപ്പോയല്ലോ !!!
അതിരിക്കട്ടെ താങ്കള്‍ ഇപ്പോഴും സംശയത്തില്‍ തന്നാണോ??
എനിക്കൊരു സംശയം!!! :D

ശ്രീനാഥന്‍ said...

കവിത നന്നായെന്നതിൽ സംശയമില്ല, പൊതുവെ സംശയമില്ലാത്ത ചില കാര്യങ്ങളിൽ വിനോ
ദിന്റെ കവിത സംശയമുണ്ടാക്കാറുണ്ട്! ഏയ്, സംശയം ഒരാശയമാണ്‌, അല്ല,ഇനി അങ്ങനെയല്ല
എന്നുണ്ടോ? ഏതായാലും വികാരജീവികളുടെ രീതിയിലുള്ള ജീവിതത്തിന്റെ അപനിർമാണവും
നിർമ്മാണവും ശരിയല്ല എന്ന് കവിത പറയുന്നതിൽ സംശയമില്ല

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഒറിജിനൽ ആശയങ്ങൾ ദൈവത്തിന്റേതു മാത്രമെന്ന് പ്ളേറ്റോ. വികാരജീവികളാകയാലും ഉന്മാദം സൃഷ്ടിക്കുന്നവരാകയാലും കവികളെ തന്റെ റിപ്പബ്ളിക്കിൽ നിന്ന് പുറത്താക്കുമെന്ന് അതേ പ്ലേറ്റോ തന്നെ.... സംശയിക്കുന്നവൻ മാത്രമാണ്‌ മനുഷ്യനെന്ന് സ്കെപ്റ്റിസിസ്റ്റുകൾ. സംശയം ഒരു തരം രോഗമാണെന്ന് ആധുനിക മുതലാളിത്തത്തിന്റെ മനശ്ശാസ്ത്ര പുസ്തകങ്ങൾ. വിശ്വാസം അതല്ലേ എല്ലാം... കവിത വികാരങ്ങളെ വിട്ട് പതിവുപോലെ ആശയങ്ങളെ സ്പാനറിട്ട് മുറുക്കുന്നു.. ആശയ ഗംഭീരമായ കാവ്യപാതയിൽ...

ടി.പി.വിനോദ് said...

പദസ്വനം, ഒന്നുമല്ലാത്ത ഒന്നായി കാണപ്പെടുവാന്‍ നമ്മള്‍ സംശയങ്ങളെ കവിതകളുടെ ഉടുപ്പില്‍ പൊതിയുന്നു...:)

ശ്രീനാഥന്‍ മാഷേ, ആത്യന്തികമായ ശരികളിലേക്ക് ഇപ്പോഴും ഗതാഗത സൌകര്യം ഉണ്ടോ എന്ന് സംശയമില്ലേ ? :)

എം.ആര്‍ അനിലന്‍, സംശയമാണ് നമ്മുടെയൊക്കെ ദൈവം എന്ന് വരുമോ?

Ronald James said...

സംശയം
ഒരു ആശയമാണോ
വികാരമാണോ എന്ന്
തീര്‍ച്ചയാക്കിയിട്ടുവേണം
അടുത്ത സംശയത്തിലേക്ക് കടക്കാന്‍

അടുത്ത സംശയത്തിലേക്ക് നീങ്ങാനാവാതെ ഈ പേജില്‍ തന്നെ ഞാന്‍ കുരുങ്ങി കിടക്കുന്നു...

കുരാക്കാരന്‍ ..! said...

ഇപ്പോഴാകെ സംശയമായല്ലോ .... ;)

വരികള്‍ കൊള്ളാം, ആശംസകള്‍

ടി.പി.വിനോദ് said...

റൊണാള്‍ഡ്, കുരാക്കാരന്‍, നന്ദി.

Sabu Hariharan said...

ആശയത്തിൽ നിന്ന് സംശയവും,
വികാരത്തിൽ നിന്ന് സംശയവും.

രണ്ടായാലും, ഉണ്ടാവുന്നത് സംശയം തന്നെ..ഒരു സംശയവുമില്ല!

ഇനി അഥവാ സംശയമുണ്ടായാൽ, അതു വെറും സംശയം മാത്രമാണ്‌!

ഒരുവന്റെ സംശയം മറ്റൊരുവനു ആശയമാകാൻ വഴിയുണ്ട്..

ടിറ്റോ said...

vikara jeevikaleyum spareparts kadakkaraneyum thammil connect cheythathil entho oru troble illey lapuda..... vikaara jeevikalkkum jeevithathey oru sum parts aayi kaanan pattumo ennu i doubt.

the last stanca of the poem is really striking... samshyam oru aashayam aanennu eniku thonnunnu, probably there could be a vykaarika elements too but essentially samshayam oru aashayam thanney... because samshayam is the main weapon of the reasoners and no answers end in itself except in the religion, all other stuffs create more doubts and move the life to more unknown territory. it is fine to me as long as the human's never ending quench for the answers. 'coz that is the element which diffrenciate between humans and animals.

Unknown said...

എന്താണ് ആലോചിക്കുന്നത് ?അതുതന്നെയാണ് ഞാനും ആലോചിക്കുന്നത് . ഇത് നമ്മുടെ രാംബെത്ത് കരുണാകരാട്ടന്റെ ആശയമല്ലേ ?അതേ അസുഗം തന്നെയാണോ എല്ലാവർക്കും ?ഇല്ല ..എന്നെ ഈ കുരുക്കിൽ പെടുത്താൻ നോക്കേണ്ട .