ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍
പൊതിഞ്ഞുനിന്നിരുന്ന
എന്തെങ്കിലുമൊന്ന്
തന്റേതല്ലാതെ
താനല്ലാതെ
വേര്‍പെട്ടതിനെപ്പറ്റി
അല്ലെങ്കില്‍
വിളഞ്ഞുവളര്‍ന്നൊരടച്ചുറപ്പ്
ഇടിഞ്ഞുനുറുങ്ങുന്ന വേദനയിലൂടെ
പൊടിഞ്ഞടിഞ്ഞതിനെപ്പറ്റി
ശരീരഭാഷയിലുള്ള
വ്യംഗ്യങ്ങളാകയാല്‍
ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.
22 comments:
ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍
ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും
ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍
ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.
താങ്കൾ ഒരു ശെരി പറഞ്ഞു.
ഇഷ്ടായ്
ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍
ഉമി നീറിപ്പിടിക്കുന്നുണ്ട് ഓരോ മനസ്സിലും!
¿ :)
[കുത്തുമുകളിലും കൊളുത്തുതാഴെയും ആയിപ്പോയ ചോദ്യം എന്ന്... ]
സത്യത്തില്‍ മുഴുവനായും തലേല് കയറിയില്ല. കളിമണ്ണാരുക്കുമെന്ന് കരുതിക്കോ? :))
ഈ ‘ലാപുട’ എന്ന് വെച്ചാലെന്താ?
കടുകുവാങ്ങിക്കാൻ പോയ സ്ത്രീയുടെ അനുഭവം പോലെ
ഉമി... ചേരാതിരിക്കില്ല!!!
അത്ര മുഴുവനായി തലയില്‍ കയറിയില്ല വിനോദ്..
നന്നായി ....
ഈ ആഖ്യാനരീതി പുറന്തോട് കൊറിക്കുന്ന വായനകളുമായി
സംവദിക്കത്തക്കതല്ലെങ്കിലും അത്തരക്കാരെ പോലും
ഇരുത്തി വായിപ്പിക്കാന്‍ ഒരുമ്പടുന്ന കനമുള്ള , കാതലുള്ള കവിതകള്‍ !
ലാപുടക്കവിതയിലെ നിരീക്ഷണങ്ങള്‍ക്ക് സലാം.
ഓരോ നിരീക്ഷണവും കവിതയാകുന്ന
കെമിസ്ട്രിക്ക് പിന്നെയും സലാം. :)
നീറിനീറിപ്പുകയുന്നു
പിന്നെയും ജീവിതം..
ഉമിഞ്ഞു കുമിഞ്ഞ്,
പുകഞ്ഞങ്ങനെ...
ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.
oru repeatation feel cheyunnu.aasayathil vythyasamundenkilum
ee kavitha ammayil ninnum kunjilekkulla doorathiney ormippikkunundu... valarey hridhyamaayee lapuda....especially vilanjuvalarnnoru adachurappu enna shaili..... mmopethiyal kozhinju poye pattu.... vedanajenakamenkilum
ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.
അതെ .... എത് ജീവിതത്തിനും.
ഇഷ്ടായി..
യഥാര്‍ത്ഥം!
എല്ലാ അഭിനന്ദനങ്ങളും നേരുന്നു
വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും വളരെ നന്ദി.
Post a Comment