Saturday, December 04, 2010

ഉമി

ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍

പൊതിഞ്ഞുനിന്നിരുന്ന
എന്തെങ്കിലുമൊന്ന്
തന്റേതല്ലാതെ
താനല്ലാതെ
വേര്‍പെട്ടതിനെപ്പറ്റി

അല്ലെങ്കില്‍

വിളഞ്ഞുവളര്‍ന്നൊരടച്ചുറപ്പ്
ഇടിഞ്ഞുനുറുങ്ങുന്ന വേദനയിലൂടെ
പൊടിഞ്ഞടിഞ്ഞതിനെപ്പറ്റി

ശരീരഭാഷയിലുള്ള
വ്യംഗ്യങ്ങളാകയാല്‍

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.

22 comments:

Anonymous said...

ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍

Ronald James said...

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും

MOIDEEN ANGADIMUGAR said...

ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.

yousufpa said...

താങ്കൾ ഒരു ശെരി പറഞ്ഞു.

Unknown said...

ഇഷ്ടായ്

ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍

ശ്രീനാഥന്‍ said...

ഉമി നീറിപ്പിടിക്കുന്നുണ്ട് ഓരോ മനസ്സിലും!

Anonymous said...

¿ :)

[കുത്തുമുകളിലും കൊളുത്തുതാഴെയും ആയിപ്പോയ ചോദ്യം എന്ന്... ]

Unknown said...

സത്യത്തില്‍ മുഴുവനായും തലേല്‍ കയറിയില്ല. കളിമണ്ണാരുക്കുമെന്ന് കരുതിക്കോ? :))


ഈ ‘ലാപുട’ എന്ന് വെച്ചാലെന്താ?

Calvin H said...

കടുകുവാങ്ങിക്കാൻ പോയ സ്ത്രീയുടെ അനുഭവം പോലെ

Ranjith chemmad / ചെമ്മാടൻ said...

ഉമി... ചേരാതിരിക്കില്ല!!!

Manoraj said...

അത്ര മുഴുവനായി തലയില്‍ കയറിയില്ല വിനോദ്..

എം പി.ഹാഷിം said...

നന്നായി ....

ഈ ആഖ്യാനരീതി പുറന്തോട് കൊറിക്കുന്ന വായനകളുമായി
സംവദിക്കത്തക്കതല്ലെങ്കിലും അത്തരക്കാരെ പോലും
ഇരുത്തി വായിപ്പിക്കാന്‍ ഒരുമ്പടുന്ന കനമുള്ള , കാതലുള്ള കവിതകള്‍ !

സെറീന said...

ലാപുടക്കവിതയിലെ നിരീക്ഷണങ്ങള്‍ക്ക് സലാം.
ഓരോ നിരീക്ഷണവും കവിതയാകുന്ന
കെമിസ്ട്രിക്ക് പിന്നെയും സലാം. :)

Mahendar said...

നീറിനീറിപ്പുകയുന്നു
പിന്നെയും ജീവിതം..

രാജേഷ്‌ ചിത്തിര said...

ഉമിഞ്ഞു കുമിഞ്ഞ്,
പുകഞ്ഞങ്ങനെ...

Unknown said...

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.

Mahi said...

oru repeatation feel cheyunnu.aasayathil vythyasamundenkilum

ടിറ്റോ said...

ee kavitha ammayil ninnum kunjilekkulla doorathiney ormippikkunundu... valarey hridhyamaayee lapuda....especially vilanjuvalarnnoru adachurappu enna shaili..... mmopethiyal kozhinju poye pattu.... vedanajenakamenkilum

പ്രവാസം..ഷാജി രഘുവരന്‍ said...

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.
അതെ .... എത് ജീവിതത്തിനും.

Jayesh/ജയേഷ് said...

ഇഷ്ടായി..

Kadalass said...

യഥാര്‍ത്ഥം!
എല്ലാ അഭിനന്ദനങ്ങളും നേരുന്നു

ടി.പി.വിനോദ് said...

വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും വളരെ നന്ദി.