മുതിര്‍ന്നവരുടെ ഭാഷ
പഠിച്ചുതുടങ്ങിയിട്ടില്ലാത്ത
ചെറിയകുട്ടികള്‍
അവര്‍ പറഞ്ഞിട്ടും
നമുക്ക് മനസ്സിലാകാത്ത
കോടാനുകോടി കാരണങ്ങളാല്‍
ലോകത്തിന്റെ
ഓരോ നിമിഷത്തിലും
കരഞ്ഞുകയര്‍ക്കുന്നു,
ശാഠ്യംപിടിച്ച് കുതറുന്നു.
അങ്ങനെ
ലോകത്തിന്റെ
ഏതേതുനിമിഷത്തിലും
മനസ്സിലാക്കപ്പെടാത്ത
കാരണങ്ങളുടെ എണ്ണം
മനസ്സിലാക്കപ്പെട്ട
കാര്യങ്ങളുടെ എണ്ണത്തെ
കുതികുതിച്ച് പിന്തള്ളിക്കൊണ്ടിരിക്കുന്നു,
ഒരുപക്ഷേ,
ലോകത്തിന്
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാള്‍
എത്രയധികം വേഗമുണ്ടോ
അത്രയുമധികം വേഗത്തില്‍ .
പഠിച്ചുതുടങ്ങിയിട്ടില്ലാത്ത
ചെറിയകുട്ടികള്‍
അവര്‍ പറഞ്ഞിട്ടും
നമുക്ക് മനസ്സിലാകാത്ത
കോടാനുകോടി കാരണങ്ങളാല്‍
ലോകത്തിന്റെ
ഓരോ നിമിഷത്തിലും
കരഞ്ഞുകയര്‍ക്കുന്നു,
ശാഠ്യംപിടിച്ച് കുതറുന്നു.
അങ്ങനെ
ലോകത്തിന്റെ
ഏതേതുനിമിഷത്തിലും
മനസ്സിലാക്കപ്പെടാത്ത
കാരണങ്ങളുടെ എണ്ണം
മനസ്സിലാക്കപ്പെട്ട
കാര്യങ്ങളുടെ എണ്ണത്തെ
കുതികുതിച്ച് പിന്തള്ളിക്കൊണ്ടിരിക്കുന്നു,
ഒരുപക്ഷേ,
ലോകത്തിന്
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാള്‍
എത്രയധികം വേഗമുണ്ടോ
അത്രയുമധികം വേഗത്തില്‍ .
6 comments:
എന്നിട്ടും കാര്യ കാരണങ്ങള്‍ തേടി നാം
അലയുന്നു,ആ വേഗത്തെ പിടിച്ചു നിര്‍ത്താനുള്ള
വ്യഗ്രതയോടെ.
ഒരു മനുഷ്യ ജന്മം മരിക്കുന്നില്ല,
അവനില്‍ നിന്നും അവന്റെ ലോകം വിട്ടു
പോകുന്നു എന്നല്ലാതെ.
manassilaavunna karyangalil thanne mahabhooripakshathilum namukku itapetanavunnatheyilla ennathu kootuthal sankatakaravum bhayaanakavumanu.
ലോകത്തിന്
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാള്‍
എത്രയധികം വേഗമുണ്ടോ..
Best wishes
സുധീര്‍ , പ്രഭാകരന് മാഷ്, ജോയ്, നന്ദി.
മുതിര്‍ന്നവരുടെ ഭാഷ
പഠിച്ചുതുടങ്ങിയിട്ടില്ലാത്ത
ചെറിയകുട്ടികള്‍...
അതോ കുട്ടികളുടെ ഭാഷ മറന്നുപോയ മുതിര്‍ന്നവരോ?
രണ്ടാമതെതല്ലേ കൂടുതല്‍ ശരി...?
Nice lapuda....
Its been a long time that u wrote something. Yet its worth the wait.
Post a Comment