Friday, February 24, 2012

വെളിച്ചത്തിന്റെ രണ്ട് കവിതകള്‍


ഫോട്ടോ

ഒറ്റയ്ക്കുള്ള
എന്റെ ഫോട്ടോ
നിന്റെ അഭാവങ്ങളുടെ
ഗ്രൂപ്പ് ഫോട്ടോ ആണ്.
അതിലുള്ള
ആരെയൊക്കെ
തിരിച്ചറിയുന്നുണ്ടെന്ന്
കാലമൊരുപാട് കഴിഞ്ഞ്
എനിക്ക് നിന്നോട് ചോദിക്കണം.


പിക്സല്‍

എന്നിലൂടെയും
നിന്നിലൂടെയും
ഒരേ വോള്‍ട്ടേജില്‍
ജീവിതം കടന്നുപോവുമ്പോള്‍
പ്രണയം എന്ന്
പ്രത്യക്ഷപ്പെടാനുള്ള
പിക്സലുകളായി
നമ്മുടെ ഏകാന്തതകള്‍
ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

15 comments:

കൃഷ്ണകുമാര്‍ said...

ഉഷാര്‍...!!!

Joy Varghese said...

മനോഹരമായ കവിതകള്‍
ആശംസകള്‍

Vinodkumar Thallasseri said...

kiTilan

Rajeeve Chelanat said...

ഒരു ഫോട്ടോയില്‍ എത്ര പിക്സലൊതുങ്ങും എന്നാണ് ചോദ്യം. ഒരു ഫോട്ടൊയില്‍ എത്ര നമ്മളെന്നും ചോദിക്കാം..

കവിത തകര്‍ത്തു

അഭിവാദ്യങ്ങളോടെ

ദീപുപ്രദീപ്‌ said...

ഒരൊറ്റ സ്നാപ്പിലൊതുക്കാനാവില്ല ഒരു ജീവിതവും. പക്ഷെ വരികള്‍ കൊണ്ട് ഒരു ജീവിതം മുഴുവന്‍ വരച്ചിടാം. അതിനു മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍ വേണം , താങ്കള്‍ക്ക് അതുണ്ട് .
നല്ല എഴുത്ത്

Unknown said...

വീണ്ടും വരുന്നുണ്ട്...
കണ്ണ് അടച്ചുവച്ചാല്‍ മാത്രം കാണുന്ന ചില വെളിച്ചത്തിന്റെ കാഴ്ചകള്‍... ;)

Unknown said...

വീണ്ടും വരുന്നുണ്ട്...
കണ്ണ് അടച്ചുവച്ചാല്‍ മാത്രം കാണുന്ന ചില വെളിച്ചത്തിന്റെ കാഴ്ചകള്‍... ;)

Mahi said...

mashe valare nannayittunt.onnamathe kavithayodan kootathal ishtam.ha that silence is returning back into the words

പാമരന്‍ said...

!

കുഞ്ഞൂസ് (Kunjuss) said...

മനോഹരമായ കവിതകള്‍ ...!

ടി.പി.വിനോദ് said...

കൃഷ്ണകുമാര്‍ , ജോയ്, വിനോദ് കുമാര്‍ , രാജീവ് ചേലനാട്ട്, ദീപു, അനു, മഹി, പാമരന്‍ , കുഞ്ഞൂസ്, എല്ലാവരോടും നന്ദി.

വിശാഖ് ശങ്കര്‍ said...

ഒറ്റയിലെ കൂട്ടങ്ങള്‍..,കൂട്ടത്തിലെ ഒറ്റകള്‍...കാഴ്ചയുടെ പെരുകിവരുന്ന ഒരു ഫോട്ടോ.നന്നായി.

പൊന്നപ്പന്‍ - the Alien said...

ഒരു കാര്യം ഞാന്‍ കണ്‍ഫെസ് ചെയ്യുന്നു. എന്റെ വൃത്തത്തിന്റെ പെരിമീറ്ററില്‍ കൃത്യമായും നീയൊരു കുത്തായിരുന്നു. പക്ഷേ നീയാ വട്ടത്തില്‍ നിന്നും ഒരു എലിപ്റ്റിക്കല്‍ തിരിവെടുത്ത് എനിക്കറിയാവുന്ന വേറെങ്ങോട്ടോ പോകുന്നു. ഈ ഫെബ്രുവരി പഴയ നീയല്ല . പഴയ ഞാനും ചത്തു പോയല്ലോ

ടി.പി.വിനോദ് said...

വിശാഖ്, നന്ദി.
പൊന്നപ്പാ, എങ്ങോട്ടാണീ പോക്കെന്ന് നിനക്കറിയുമെങ്കില്‍ പറഞ്ഞുതരൂ ...

ശ്രീനാഥന്‍ said...

നിന്റെ അഭാവങ്ങളുടെ എന്റെ ഫോട്ടോ വ്യത്യസ്ത വോൾട്ടേജുള്ളപ്പോൾ എടുത്തതാകും! നല്ല റെസല്യൂഷൻ ഉള്ള കവിതകൾ!