Wednesday, August 22, 2012

അതേന്ന് ...

ഒന്നും പറയാനില്ല
എന്ന് പറയാനുള്ള
കവിത
സംഭവിച്ചുകൊണ്ടിരിക്കയാണ്

അതിലേയ്ക്ക്
പ്രതീക്ഷ എന്ന പദത്തിന്റെ
പ്രേതം
സ്വയം ഡൌണ്‍ലോഡാവുന്നു

വായിച്ച്
പേടിപ്പിച്ചിട്ടൊന്നും
ഒരു കാര്യവുമില്ല.

5 comments:

Mohammed kutty Irimbiliyam said...

നല്ല നിരീക്ഷണം.പ്രസക്തമാണ് പ്രമേയവും.പ്രതീഷകള്‍ പോലും പ്രേതങ്ങായി ഉയിര്‍ക്കൊള്ളുന്ന സര്‍ഗ്ഗപരിസരത്ത് തീരെ ആസ്തപ്രഞ്ജനാവുകയെന്നതുംഅഭികാമ്യമോ ?ആശംസകള്‍ !

Jayesh/ജയേഷ് said...

ഒന്ന് പൊഗ്ഗീന്ന്…ങ്ങനെ കൂട്ടം കൂടാൻ വേണ്ടീട്ടും ന്തുണ്ടായേ?

ശ്രീനാഥന്‍ said...

നന്നായി!

ടി.പി.വിനോദ് said...

മുഹമ്മദ് കുട്ടി, ജയേഷ്, ശ്രീനാഥന്‍, നന്ദി.

സൗമ്യ said...

"ഒരു കാര്യവുമില്ല."