Friday, December 27, 2013

അല്ലേ ?

സങ്കീര്‍ണ്ണമായൊരു
സന്ദര്‍ഭത്തിന്റെ
സാരാംശം
സരളമായൊരു
ഉപമയെ
കാത്തിരിക്കുന്നു

കാത്തിരുന്ന്‍
കാത്തിരുന്ന്‍
കാത്തിരുന്നതെന്തിനെന്ന്‍
മറന്നുപോകുന്നു

സാരമില്ല,
അല്ലേ?

1 comment:

ബൈജു മണിയങ്കാല said...

സാരമുണ്ട് കാരണം അവിടെ മറന്നു പോകുന്നത് ഒരു മനോഹര കവിതയാണ് മറ്റൊരു നല്ല സൃഷ്ടിയാണ് അത് മറന്നു മറന്നു ഒരു കവിതയായി ഓർക്കപ്പെടും അന്ന് സാരമുണ്ടാവില്ല എന്നല്ല സാരമുള്ള കവിതയുണ്ടാവും