Friday, December 27, 2013

അസ്വാഭാവിക ഉപമകളിൽ ഒരു കാലാവസ്ഥാവിവരണം

  •  
മരിച്ചുപോയ ഒരാളിന്റെ
കൈയക്ഷരം പോലെ
ഈ രാത്രി

മറന്നുപോയ
ചില കാരണങ്ങൾ പോലെ
ഇവിടത്തെ ഈർപ്പം

അടിച്ചമർത്തപ്പെട്ട ഒന്നിന്റെ
അക്കങ്ങളിലുള്ള തെളിവുപോലെ
താപനിലയുടെ ഈ സംഖ്യ

നിശ്ശബ്ദതയുടെ
നാഡിമിടിപ്പുപോലെ
മഴയ്ക്കുള്ള സാധ്യത

3 comments:

ബൈജു മണിയങ്കാല said...

അസ്വഭാവികമായിട്ടും അത് പ്രവച്ചനാതീതമല്ല സാദ്ധ്യതകൾ നില നില്ക്കുന്നു കാലാവസ്ഥ വ്യതിയാനത്തിന്റെ പുതിയ കാലഘട്ടങ്ങളിൽ ഇത്തരം അസ്വാഭാവിക ഉപമകൾ വേണ്ടി വരുന്നു

ajith said...

കയ്യക്ഷരം പോലെ ഒരു രാത്രി
വായിക്കാനാവാത്ത ചിത്രലിപി പോലെ ചിലപ്പോള്‍

എന്‍ പ്രഭാകരന്‍ said...

vayichu,pinne enthokkeyo ormichu.