Friday, January 09, 2015

ഇനി

കരയാന്‍ വിങ്ങിനില്‍ക്കുന്ന
ഒരാളിനെ
കെട്ടിപ്പിടിക്കുന്നപോലെ
ഈയെഴുതിവരുന്നതിനെ
നീ
മനസ്സിലാക്കണം
ഒറ്റയ്ക്കല്ല എന്നുംകൂടി
അതിന്റെ അര്‍ത്ഥത്തിലേക്ക്
ചേരുന്നുണ്ടാവട്ടെ

1 comment:

ഇഗ്ഗോയ് /iggooy said...

ഹഠാദാകർഷിക്കുക എന്ന കോമാളി വാക്കേ കിട്ടുന്നുള്ളു. ഇത് അത്രക്കിഷ്ടപ്പെട്ടു.