Wednesday, August 30, 2006

അലൈ പായുതേ...



പിഴവുകളില്ലാതെ
പിടഞ്ഞുകൊണ്ടിരിക്കുന്നു,
ആഴത്തിന്റെ
ജലഘടികാരം.
അല്ല,
മണലില്‍ പുതഞ്ഞ
മുറിവുകളിലേക്ക്
ഉപ്പു പുരണ്ട്
സമയം
തിരിച്ചെത്തുന്നു.

10 comments:

ടി.പി.വിനോദ് said...

അലൈ പായുതേ...

മുസ്തഫ|musthapha said...

അലൈ പായുതേ..

അലകളെ പതയരുതേ എന്നു സാരം... അല്ലേ ലാപുട :)

നല്ല ഫോട്ടോ, വരികളും

Anonymous said...

ഇതെന്തുവാടെ? വായിൽ തോന്നുന്നത്‌ ലാപുടയ്ക്കു കവിതയോ?

ഗോപകുമാര്‍ said...

ലാപുട,

തകര്‍ത്തു കേട്ടോ... കൊള്ളാം വളരെ നന്നായിട്ടുനണ്ട്... പ്രത്യേകിച്ചും ആ ചിത്രവും ആ വരികളും ചേര്‍ത്ത് വായിക്കുബോള്‍ ഒരു ഇത്... ഏത് :)

Unknown said...

തിരകള്‍ക്ക് ചിലപ്പോഴെങ്കിലും കണക്ക് തെറ്റാറില്ലേ?

Anonymous said...

Laputa, continue...we expect one everyday.
I am only learning malayalam...so forgive me.
and
to anonymous,
dont worry. evolution is a slow process. I hope you will evolve one day.

Anonymous said...

ലാപുടമാഷേ,
കവിതകളോന്നും കാണുന്നില്ലല്ലോ. എവിടെയാണ്‌.

K.V Manikantan said...

ലാപുട,
കൊറിയയിലും ഓണം അവധി ഉണ്ടോ?
എവിടെ പോയി?

ടി.പി.വിനോദ് said...

കവിത വായിച്ച് അഭിപ്രായം കുറിച്ച എല്ലാവരോടും സ്നേഹം...നന്ദി....

ടി.പി.വിനോദ് said...

സുനിലേ, സങ്കുചിതാ....
ആളനക്കമുണ്ടോ എന്നു വന്നു നോ‍ക്കിയതിനു നന്ദി...ഒരാഴ്ചയായി ഇവിടെ ഇല്ലായിരുന്നു..ഒരു
conference ല്‍ പങ്കെടുക്കാന്‍ വേറൊരിടം വരെ പോയി..തിന്നു മുടിച്ച് തടിയൊക്കെ കൂടി ദാ ഇപ്പോ ഇങ്ങോട്ട് തിരിച്ചെതിയതേ ഉള്ളൂ...