Monday, November 12, 2007

കൊതിയെഴുത്ത്

വാള്‍ത്തലപ്പില്‍
വന്നിരിക്കുന്ന
കൊതുകുപോലെ
ഒരു കൊതി.

അടിക്കാന്‍ തുനിഞ്ഞാല്‍
ആഴത്തില്‍ മുറിവ്
എന്ന ഈണത്തില്‍
അതിന്റെ മൂളിപ്പാട്ടുകള്‍.

വന്നിരിക്കാന്‍ കണ്ടൊരിടം !
എന്ന് സന്തോഷത്തോടെ
എന്റെ പരിഭവം.

22 comments:

Sanal Kumar Sasidharan said...

:)
ആ കൊതുകിനെ കൊല്ലണ്ട.പൊയ്ക്കോട്ടെ
ഒരു നല്ല കവിതയുണര്‍ത്തിയില്ലേ അത് !

സുല്‍ |Sul said...

:)

-സുല്‍

സാല്‍ജോҐsaljo said...

വേണോ.. വേണ്ട.. എന്നാലും...വെറുതെ... ല്ലേ?!

കൊള്ളാം.

ഗുപ്തന്‍ said...

വാളെടുത്ത് ഉറഞ്ഞുവെട്ട് !! കൊതുകും ചാവും; വെളിപാടും കിട്ടും :)

Murali K Menon said...

നന്ന്

വെള്ളെഴുത്ത് said...

ഒരു കൊതി, വാള്‍ത്തലപ്പില്‍ ഇരിക്കുന്നിടത്തോളം സുരക്ഷിതം. എഴുന്നേറ്റു പറന്നാല്‍ അപകടം. ഇരിക്കുന്ന തട്ടകം നശിപ്പിക്കാന്‍ വരുന്ന കൈയെ മുറിക്കുമെന്നത് കൊതുകിന്റെ കൊതി.
ഈ കവിത മറ്റെന്തോ ആണല്ലോ പറയുന്നത്.. അതെന്താണ്...

ടി.പി.വിനോദ് said...

സനാതനന്‍, അത് എന്റെ ഒരു കൊതിയല്ലേ എനിക്കതിനെ കൊല്ലാനാവില്ലല്ലോ? :)

സുല്‍ :)

സാല്‍ജോ, അതെ ,അങ്ങനെയൊരു സംത്രാസമുണ്ടാവും....നന്ദി..

മനു, അതിനെ വെട്ടാനുള്ള രണ്ടാമത്തെ വാള്‍ എന്റെ കയ്യിലില്ല...:)

മുരളി മേനോന്‍, നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

വെള്ളെഴുത്ത്, മറ്റെന്ത് പറയാനാണ്? അതില്‍ പറഞ്ഞിരിക്കുന്നതു മാത്രമേ ഉള്ളൂ. എന്റെ എല്ലാ(വേണ്ടാതീന)കൊതികളെയും കൊല്ലാതിരിക്കുന്നതിന് എനിക്കു പറയാനുള്ള ഒരു കുയുക്തി - അത് ഏതോ മൂര്‍ച്ചകളിലിരിക്കുന്നുവെന്ന്..വാള്‍ത്തലപ്പിലിരിക്കുന്ന കൊതുകിന്റെ ഇമേജ് തോന്നിയപ്പോ ഒന്നു ത്രില്ലടിച്ചുപോയത് എഴുതാനുള്ള കാരണം..ഇതൊന്നും കണ്‍‌വേ ചെയ്യുന്നില്ലെങ്കില്‍ എഴുത്ത് ഫ്ലോപ്പ്. അത്ര മാത്രം..

Pramod.KM said...

വന്നിരിക്കാന്‍ കണ്ടൊരിടം!
നന്നായി കവിത.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിതക്കൊതു നന്നായി ട്ടൊ

ശ്രീ said...

കൊതുകിന്റെ ഒരു കാര്യം!

കവിത എന്നത്തേയും പോലെ നന്നായി.

:)

ഗുപ്തന്‍ said...

കൊതുകിരിക്കുന്ന വാള് കയ്യിലെടുത്തുറയാനാ പറഞ്ഞതേയ്. ന്ന് വച്ചാല്‍ ആസക്തിക്കും അതുപ്രലോഭിപ്പിച്ചുവരുത്തുന്ന (ആകസ്മിക)രതിയുടെ മുറിവിനും ഇടയില്‍ (തീരുമാനിച്ചുറച്ച)കാമുകന്റെയും വിരക്തന്റെയും ഉറഞ്ഞുതുള്ളല്‍ എന്നൊരു വഴീണ്ട്. മുറിയും: പക്ഷെ വെളിപ്പെടും. ചുമ്മാ ഇരുന്നാല്‍ വെളിപ്പെടൂല്ല !!!

സ്വപ്നം കാണാം :)

കൊതുകിനെ രക്ഷിക്കാന്‍ പറയണയുക്തി ജീവിതത്തിന്റെതന്നെ യുക്തി ആക്കുക; അല്ലെങ്കില്‍ അതിനെ നിരാകരിക്കുക. വിഷയാസമേതനെയും ബുദ്ധനെയും കൊതുകുകടിച്ചൂന്ന് കേട്ടിട്ടുണ്ടൊ...

ഓടോ. കൊറിയയില്‍ പരീക്ഷിക്കണ്ട. നാട്ടില്‍ വന്നിട്ട്മതി. :)

ഗുപ്തന്‍ said...

ഈ കഥ നോക്കൂ. ഇവിടെയുണ്ട് ഉറയല്‍ കഴിഞ്ഞ അവസ്ഥ. സ്വാസ്ഥ്യം.
http://simynazareth.blogspot.com/2007/10/test20.html

ടി.പി.വിനോദ് said...

പ്രമോദ്, പ്രിയ, ശ്രീ, താങ്കസ്..:)

മനു, ഇതിനെ ഒരു ആസക്തി ബാധിതന്റെ തുടര്‍ജീവിതത്തിനുള്ള മാനിഫെസ്‌റ്റോ ആയി വായിക്കാതിരുന്നാല്‍ ഇത്ര പ്രശ്നമുണ്ടാവില്ലെന്ന് തോന്നുന്നു..അതോ എഴുതിയത് ബ്ലോഗിലായതുകൊണ്ട് ഇത് ഡയറിക്കുറിപ്പാണ്, ഡയറിക്കുറിപ്പ് മാത്രമാണ് , ഡയറിക്കുറിപ്പ് അല്ലാതെ മറ്റൊന്നുമല്ല എന്ന സൂക്തത്തിന്റെ പരിധിയില്‍ വരണമെന്നും ഇതിലപ്പടി എഴുതിയവന്റെ യഥാതഥ ജീവിതമാണെന്നുമുണ്ടോ..? :):)

സിമിയുടെ കഥ വായിച്ചില്ല. വായിക്കാം..

[ nardnahc hsemus ] said...

ലാ കൊതിയിതെന്നാ കൊതിയാ മാഷേ, ഹൊ! :)

ഗുപ്തന്‍ said...

അയ്യോ ഞാന്‍ ആ ആദ്യമിട്ട കമന്റ് കാഷ്വല്‍ ആയ ഒരു തമാശ അല്ലായിരുന്നുന്ന് സൂചിപ്പിക്കാന്‍ വേണ്ടി ഒന്നു വിശദീകരിച്ചെന്നേയുള്ളൂ... എവിഡന്റ്ലി ഓവര്‍ഡണ്‍ ഇറ്റ്...

പക്ഷെ ഈ പറഞ്ഞകാര്യം :(. ഇങ്ങേരു കവിതയെ എഴുതിയുള്ളൂ. ഞാന്‍ എഴുതിയ ഡാര്‍ക്ക് സെക്ഷ്വാലിറ്റി ഉള്ള ആ കഥകളെല്ലാം എന്റെ ആത്മകഥയാണെന്ന മട്ടില്‍ നടപ്പുണ്ട് കുറച്ചു വായനക്കാര്‍. ആ എന്നോട് തന്നെ ഇതു ചോദിക്കണം. കൊല്ല്..കൊല്ല്...

പ്രമോദ് കുമാര്‍ said...

പ്രീയ ലാപുട,
ഞാന്‍ ബ്ലോഗ്ഗലോകത്തെ നവാഗതനാണ്‍, അതിനാല്‍ തന്നെ ഇതിന്റെ രീതികളായി പരിച്ചയപ്പെടുന്നതെ ഉള്ളു. താങ്ക്ലളെ പോലുള്ളവരുടെ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും കിട്ടുന്നതിനായി കാത്തിരിക്കുന്നു.
എന്റെ ചെറിയ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നതിന്‍ ഞാന്‍ എന്തെല്ലാമാണ്‍ ചെയ്യേണ്ടത് എന്നു പറഞ്ഞു തരുമോ ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)
നന്നായി

ഭൂമിപുത്രി said...

ഈ കൊതുകാരാപുള്ളി!

ജ്യോനവന്‍ said...

വാള്‍ത്തലപ്പില്‍
വന്നിരിക്കുന്ന
കൊതുകുപോലെ
ഒരു എനിക്കും ഇന്നൊരു കൊതി.
അടിക്കാന്‍ വരല്ലേ
ഞാന്‍ ചത്തുപോകും.
കൊതിയുടെ കരച്ചില്‍!

ജ്യോനവന്‍ said...

രണ്ടായിരത്താറുമുതല്‍ മേലോട്ടങ്ങനെ പെരുത്തുകയറി വായന.അപ്പോള്‍, ഒരു കൊല്ലം മുന്‍‌പേ ജനിക്കണമായിരുന്നെന്ന് മറ്റൊരു കൊതി. അങ്ങനായിരുന്നെങ്കില്‍ ഇതെല്ലാം ഒറ്റവലിക്കു വാരിവിഴുങ്ങി കണ്ണു തള്ളിയിരിക്കണ്ടായിരുന്നൂന്നൊരു അന്ധവിശ്വാസം!

ushakumari said...

ഈ കവിത ഇഷ്ടമായി, താങ്കളുടെ കവിതകള്‍ ഈയിടെയാണ് വായിക്കാനിടയായത്.അലസമല്ല, വെറും കൌതുകങ്ങളുമല്ല,അനുഭവങ്ങളുടെ കൂര്‍മതയുണ്ടു താനും..ആശംസകള്‍!

ഉദയശങ്കര്‍ said...

ചിലതൊക്കെ