Sunday, December 07, 2008

മുനമ്പ്

ആത്മാവിന്റെ മുനമ്പ്
എന്ന് വിളിക്കാമോ

ക്ഷീണം കൊണ്ട്
ഉറങ്ങിപ്പോകും മുന്‍പ്
പിറ്റേന്നത്തെയോ
അന്നത്തെയോ
പകലിനെക്കുറിച്ച്
പാതി ബോധത്തില്‍
പൂര്‍ത്തിയാകാതെ പോകുന്ന
വീണ്ടുവിചാരത്തിനെ?

ശരീരം
തുഴഞ്ഞുതാണ്ടിയെത്തുന്നത്
എന്ന് വ്യംഗ്യമുണ്ടാവുമോ
അതിന് ?

9 comments:

ഭൂമിപുത്രി said...

വിശ്രാന്തതീരമെന്നും

[ nardnahc hsemus ] said...

ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ വീണ്ടുവിചാരിയ്ക്കണം, ല്ലേ?

പകല്‍കിനാവന്‍ | daYdreaMer said...

:)

ഹാരിസ് said...
This comment has been removed by the author.
ഹാരിസ് said...

ക്ഷീണവും ഉറക്കവുമില്ലാതെ തലയില്‍ ഏതുനേരവും ആയിരം സുര്യന്‍മാര്‍ കത്തുന്നവന്‍ നില്ക്കുന്ന ആ മുനമ്പ്‌ പരിചയമുണ്ടോ....?

[ nardnahc hsemus ] said...

എന്നാലും എന്റെ മാഷെ, ഇങ്ങളെ സമ്മതിയ്ക്കണം!!! ഷോപ്പിംഗ് മാലൊക്കെ തുടങ്ങി ല്ലെ? അപ്പൊ ചുമ്മാതല്ല, ഈയിടെ ആയിട്ട് കവിതയ്ക്കൊരു താമസം... ഇങ്ങക്ക് മാത്രമല്ല, ഞ്ങ്ങള്‍ക്കും അതൊരു ക്ഷീണമാണേയ്...

:)

സുജനിക said...

കവിത എന്നാൽ നിർവചനങ്ങളോ....വ്യാഖ്യാനങ്ങളോ..

ടി.പി.വിനോദ് said...

ഭൂമിപുത്രീ, എപ്പോഴും ആയിരിക്കില്ല...:)

സുമേഷ് ചന്ദ്രന്‍, :) സൈഡ് ബിസിനസ് കണ്ടുപിടിച്ചുകളഞ്ഞല്ലോ..

പകല്‍കിനാവന്‍, നന്ദി..

ഹാരിസ്, ഊഹങ്ങളില്‍ ചിലപ്പോള്‍...

രാമനുണ്ണി, അതൊ ഇതോ എന്ന അലച്ചിലിന്റെ യാത്രാവിവരണം തീര്‍ച്ചയായും കവിതയാവും..

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

ചെറുതില്‍ ചെറുതാണെങ്കിലും ഒത്തിരി വലിയ ഒന്നാണ്

ഇനിയും ഇത്തരം വ്യത്യസ്ഥമായ എഴുത്തുകള്‍ ഉണ്ടാവട്ടെ.
സസ്നേഹം
ദിനേശന്‍ വരിക്കോളി.