Monday, February 09, 2009

മരവിപ്പുകളി

ഹൊ !
എന്റെ മരവിപ്പേ,
ആരെല്ലാം എങ്ങനെയെല്ലാം
മറന്നുപോയിട്ടും
മുടക്കമില്ലാതെ
ഇക്കുറിയും നീ.

ഒരു കോടതിയും
സ്റ്റേ ചെയ്യുന്നില്ലല്ലോ
നിന്റെ ഋതുവിനെ.

കാലം എന്ന ഇടപാടിനൊഴികെ
നിനക്കുമാത്രമാണര്‍ഹത,
കാലാതീതമെന്ന സ്ഥാനപ്പേരിന്.

നിന്റെ എക്കലടിഞ്ഞിടത്തുനിന്ന്
പിന്നെയും ഞാന്‍
പൊടിച്ചു പൊന്തുന്ന കളി
തുടങ്ങുകയല്ലേ എന്നാല്‍ ?

10 comments:

പകല്‍കിനാവന്‍ | daYdreaMer said...

ആകെ ഒരു മരവിപ്പ്...!!

Vinodkumar Thallasseri said...

വായിച്ചപ്പോള്‍ മരവിപ്പ്‌ തോന്നിയത്‌ സത്യം തന്നെയോ?

വികടശിരോമണി said...

ഇതിലൊരു ഏച്ചുകൂട്ടിയ മുഴപ്പുണ്ട്,അതു ഞാനിഷ്ടപ്പെടുന്നുമില്ല.

Roby said...

അപ്പോള്‍ അവിടെ എല്ലാം പഴയതുപോലെ തന്നെ തുടരുന്നു അല്ലേ?
ഇവിടെയും അതു തന്നെ.

ശ്രീ said...

:)

ടി.പി.വിനോദ് said...

പകല്‍ക്കിനാവന്‍, :)

തലശ്ശേരി, സത്യമാവാനിടയുണ്ട്...:)

വികടശിരോമണി, തുറന്ന പ്രതികരണത്തിന് വളരെ നന്ദി. എന്തോ ഒരു പാകപ്പിഴ എനിക്കും മണത്തിരുന്നു. എന്തെന്ന് നോക്കിയെടുക്കാന്‍ ക്ഷമ കാണിക്കാഞ്ഞത് രണ്ടാമത്തെ പിഴ..

റോബി, ഒരു പുതുമയുമില്ലാത്ത പഴക്കം..അല്ലേ :)

ശ്രീ, നന്ദി.

Ranjith chemmad / ചെമ്മാടൻ said...

മരവി(പ്പി)ക്കുന്നു മാഷേ...

കെ.കെ.എസ് said...

I've been wondering wat could b the
cause of that cyclical numbness.Actually there are many varying from physical to psychic..

Jayasree Lakshmy Kumar said...

നിന്റെ എക്കലടിഞ്ഞിടത്തുനിന്ന്
പിന്നെയും ഞാന്‍
പൊടിച്ചു പൊന്തുന്ന കളി
തുടങ്ങുകയല്ലേ എന്നാല്‍ ?

[മരവിപ്പിന് തൽക്കാല വിട]

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു കോടതിയും
സ്റ്റേ ചെയ്യുന്നില്ലല്ലോ
നിന്റെ ഋതുവിനെ

ഈ വരികള്‍ വായിച്ചപോ അറിയാതെ ചിരിച്ചുപോയി