Monday, March 19, 2012

സഹവാസം

നീ
(എല്ലാവരെയും പോലെ)
ഒരു വിലാപകാവ്യമാകുന്നു,
ഒരു പുസ്തകത്തില്‍
അച്ചടിച്ച് വന്നിരിക്കുന്നു.

അതിന്റെ താളുകളില്‍
താഴേയറ്റത്തിന്റെ നടുക്ക്
ഒറ്റയ്ക്ക് കാണപ്പെടുന്ന
പേജ് നമ്പറുകളാണ്
ഞാന്‍.

ആയതിനാല്‍ ,
ഞാന്‍ എന്നാല്‍
പലതായി ചിതറിയ
ഒറ്റസംഖ്യകളും
ഇരട്ടസംഖ്യകളും
എന്നുവരുന്നു.

അവയെ
നീ എന്ന ആവശ്യത്തിനുവേണ്ടി
ആരോഹണക്രമത്തില്‍
ആരോ പെറുക്കിവെച്ചിരിക്കുന്നു
എന്നുവരുന്നു.

ഏറ്റവും പ്രധാനമായി,
നിന്റെ അര്‍ത്ഥങ്ങളും
എന്റെ നില്‍പ്പുകളും തമ്മില്‍
പ്രത്യേകിച്ചൊരു ബന്ധവുമില്ല
എന്നുവരുന്നു.

അതായത്,
മുപ്പത്തൊമ്പതാം പേജിലായിരിക്കുന്നതിനുപകരം
അമ്പത്തൊന്നാം പേജിലായിരുന്നെങ്കിലും
ലോകത്തെക്കുറിച്ച്
ലോകത്തില്‍ നിന്ന്
ലോകത്തിനുവേണ്ടിയുള്ള
നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാതെ തന്നെ
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന്
വന്നുകൊണ്ടിരിക്കുന്നു.



9 comments:

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu..... aashamsakal.......

Roby said...

loved it...

Steephen George said...

Getting more clarity in your writing!!

Yamini Jacob said...

"നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാതെ തന്നെ
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന്
വന്നുകൊണ്ടിരിക്കുന്നു"... nannayirikkunnu

ജിപ്സന്‍ ജേക്കബ് said...

നല്ല ആശയം... നല്ല അവതരണം....നന്ദി.....

എന്‍ പ്രഭാകരന്‍ said...

inganeyoru aasayavumayi ethrayo per eppozhengilumayi sahavasichittuntavum.ee anubhavam ingane nerkkunere ezhuthivechathu nannayi.

സുധീർ (Sudheer) said...

എങ്കിലും നീയെന്ന വിലാപകാവ്യത്തിനു
ഞാനെന്ന താള്‍ നമ്പരുകളില്ലെങ്കില്‍
തുടക്കവും തുടര്‍ച്ചയും ഒടുക്കവുമില്ലാതെ
വെറും വിലാപത്തിലേക്ക് മാത്രം
ഒതുങ്ങിപ്പോകില്ലെ?

പൊന്നപ്പന്‍ - the Alien said...

മുപ്പത്തൊമ്പതാം പേജിലെ "ഔച്ച്" എന്ന വ്യാക്ഷേപകത്തിനും "പശു" എന്ന രൂപകത്തിനും അമ്പത്തൊന്നാം പേജിലെ "ഔച്ച്" എന്ന വ്യാക്ഷേപകത്തില്‍ നിന്നും "പശു" എന്ന രൂപകത്തില്‍ നിന്നും അര്‍ത്ഥവ്യതിയാനമുണ്ടാകാത്ത വിധം കോണ്‍ടെക്സ്റ്റ് ഇന്‍ സെന്‍സിടീവ്‌ ആയ ഒരു വിലാപ കാവ്യമാണോ നീ? ആണെങ്കില്‍ ആരോഹണത്തിലോ, അവരോഹണത്തിലോ അതോ ക്രമ രഹിതമായോ മുറിക്കപ്പെട്ടൊരെന്നെ കൃത്യമായും ആരോഹണക്രമത്തില്‍
ആരോ പെറുക്കിവെച്ചിരിക്കുന്നതു നീ എന്ന ആവശ്യത്തിനുവേണ്ടിയാവില്ല -

കാരണം അവിടെ ഞാന്‍ എന്ന റെഫറന്‍സ് ആവശ്യമില്ലാത്ത വിധം നീ സ്വയമൊരു റിക്കഴ്സീവ് ഹൈപ്പര്‍ ലിങ്കായിരിക്കും.

Unknown said...

superb use of the word "ennu varunnu"....vazhikanakkiloode utharam kandethunnathinte aanandham...