Wednesday, September 05, 2012

ഹൊ !


(1)
കടലാസ് ചുരുട്ടി
ചെവിയോട് ചേര്‍ക്കുമ്പോള്‍
ഒറ്റയ്ക്ക് കേള്‍ക്കാവുന്ന
ഇരമ്പം പോലെ

ഓര്‍മ്മ ചേരുന്നിടത്ത്
മനസ്സില്‍ മുഴങ്ങുന്നു
കഴിഞ്ഞകാലം

(2)
ഇനിയൊരു കാലത്ത്
ആരെയുമറിയിക്കാതെ വന്ന്
ഇരമ്പിക്കോളണമെന്ന്
ഏറ്റവും പുതിയ ഈ നിമിഷത്തെയും
നമ്മള്‍ പ്രോഗ്രാം ചെയ്യുന്നു.

3 comments:

Mohammed kutty Irimbiliyam said...

നല്ല വരികള്‍ ...

സൗമ്യ said...

അതെ, നമ്മള്‍ പ്രോഗ്രാം ചെയ്യുന്നു.
നല്ല വരികള്‍..

പൊന്നപ്പന്‍ - the Alien said...

എപ്പോഴേലും എല്ലാ കാതുകളും കാത്തിരിക്കുമ്പോള്‍, ഇരമ്പാതെ പോകുന്ന കൊടുങ്കാറ്റുകളുടെ വൈറല്‍ ഇന്‍ഫെക്ഷന്‍ കൂടിയുണ്ട് ചില നിമിഷങ്ങളില്‍.....