(1)
കടലാസ് ചുരുട്ടി
ചെവിയോട് ചേര്‍ക്കുമ്പോള്‍
ഒറ്റയ്ക്ക് കേള്‍ക്കാവുന്ന
ഇരമ്പം പോലെ
ഓര്‍മ്മ ചേരുന്നിടത്ത്
മനസ്സില്‍ മുഴങ്ങുന്നു
കഴിഞ്ഞകാലം
(2)
ഇനിയൊരു കാലത്ത്
ആരെയുമറിയിക്കാതെ വന്ന്
ഇരമ്പിക്കോളണമെന്ന്
ഏറ്റവും പുതിയ ഈ നിമിഷത്തെയും
നമ്മള്‍ പ്രോഗ്രാം ചെയ്യുന്നു.
3 comments:
നല്ല വരികള്‍ ...
അതെ, നമ്മള്‍ പ്രോഗ്രാം ചെയ്യുന്നു.
നല്ല വരികള്‍..
എപ്പോഴേലും എല്ലാ കാതുകളും കാത്തിരിക്കുമ്പോള്‍, ഇരമ്പാതെ പോകുന്ന കൊടുങ്കാറ്റുകളുടെ വൈറല്‍ ഇന്‍ഫെക്ഷന്‍ കൂടിയുണ്ട് ചില നിമിഷങ്ങളില്‍.....
Post a Comment