Thursday, February 06, 2014

വാക്കും ഞാനും

ദാ നോക്ക് എന്ന്‍
കരയുന്ന കൈക്കുഞ്ഞിന്
ആകാശത്തെ ചന്ദ്രനെയോ
റോഡിലോടുന്ന കാറിനെയോ
മ്യാവൂവിനെയോ ഭൌ ഭൌവിനെയോ
ചൂണ്ടിക്കാണിച്ചുകൊടുക്കുന്നപോലെ

ചില വാക്കുകള്‍ക്ക്
ഞാന്‍
ഉള്ളിലെ ആള്‍ത്തിരക്ക്
കാണിച്ചുകൊടുക്കുന്നു

മറ്റെല്ലാം മറന്ന്
വാക്ക് അപ്പോള്‍
ഒരു കൌതുകത്തിലേര്‍പ്പെടുന്നു

മാറ്റിവെയ്ക്കപ്പെട്ട
കരച്ചിലിന് പിന്നീട്
കാലത്തോടൊപ്പം
രഹസ്യമായി പ്രായമാവുന്നു

3 comments:

ബൈജു മണിയങ്കാല said...

നല്ലൊരു രചന നമ്മുടെ മനസ്സിന്റെ വ്യാപാരങ്ങൾ

ടി.പി.വിനോദ് said...

thanks baiju,,

ഡെയ്സി said...

...രഹസ്യമായി പ്രായമാവുന്നു, എന്നിട്ടും കൊച്ചുകുട്ടികളെ പോലെ കരയുന്നു :)