Sunday, February 09, 2014

പ്രത്യാശയുടെ അഞ്ച് പ്രതിവാദങ്ങള്‍

(1)
ഒന്നിനും
ഒരര്‍ത്ഥവുമില്ലെന്ന്
എന്തര്‍ത്ഥത്തിലാണ്
നീ പറയുന്നത് ?

(2)
ഒന്നും
മനസ്സിലാവുന്നില്ലെന്നതും
മനസ്സില്‍ - ആവുക
തന്നെയല്ലേ ?

(3)
എല്ലാം
കണക്കാണെന്ന്
മലയാളത്തിലല്ലേ
വിചാരിക്കുന്നത് ?

(4)
എല്ലാ
പ്രാക്കുകളും
ഭാവിയെയല്ലേ
ശ്വസിക്കുന്നത് ?

(5)
കണ്ണാടിയില്‍
ഉറ്റുനോക്കി
വിഡ്ഡീ എന്ന്‍
ചിരിച്ചിട്ടില്ലേ ?

7 comments:

ഇഗ്ഗോയ് /iggooy said...

ചിരിച്ചിട്ടുണ്ട്.
വാക്കുകൊണ്ടുള്ള ഈകളി ഇഷ്ടപ്പെട്ടു.
Which craft is not witchcraft?

ബൈജു മണിയങ്കാല said...

ഒരു കണ്ണാടിയ്ക്കും നമുക്ക് മിടയിൽ അല്ലെകിൽ ഒരാളുടെ ഇടയിൽ മാത്രം എന്തെല്ലാം സംഭവിക്കുന്നു

ajith said...

ഒന്നിനും ഒരര്‍ദ്ധവുമില്ല

Deepa Praveen said...

nannayirikkunnu

Vaisakh Narayanan said...

'സാര'മെന്നതിന്നർത്ഥം, സഖേ-
പറഞ്ഞുതന്നു നീയെനിക്ക്
അപ്പൊഴീ അതിസാരമെന്നതിന്നർത്ഥം




ബ്ളോഗിൽ പുതിയതാണ്
പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം...

ഡെയ്സി said...
This comment has been removed by the author.
ഡെയ്സി said...

ഇഷ്ടമാവുന്നു
താങ്കളുടെ
അര്‍ത്ഥമുള്ള എഴുത്ത് :)