കുട്ടികള്‍ കളിക്കുന്ന
മുതിര്‍ന്നവര്‍ സൊറപറയുന്ന
വൈകുന്നേരത്തെ പാര്‍ക്കിലൊരിടത്ത്
ഇന്നലെ പെയ്തിട്ട്
ഇന്നും വറ്റാത്ത വെള്ളത്തില്‍
ഒരു കഷണം ആകാശം.
വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.
കൈവിട്ട ഒരു കളിപ്പന്ത്
തെറിച്ചുതുള്ളി വരുന്നുണ്ട്.
ആകാശത്തേക്ക് വീഴുമോ പന്ത്?
വെള്ളത്തുള്ളികള്‍ക്കൊപ്പം
തെറിച്ചുപോകുമോ മേഘം?
ചെളിവെള്ളത്തില്‍ കളിച്ചതിന്
വഴക്കുകേള്‍ക്കുമോ കുട്ടി ?
34 comments:
ചെളിവെള്ളത്തില്‍ കളിച്ചതിന് കുട്ടി വഴക്കു കേള്‍ക്കും.
നല്ല കവിത. ഇഷ്ടപ്പെട്ടു.
"ആകാശത്തിന്റെ ഒരു കഷ്ണം
തടാകത്തിലേക്ക് തകര്‍ന്നുവീണു."
ഓര്‍ത്തിരിക്കാറുണ്ടിങ്ങനെ,
വൈകുന്നേരത്തെ പാര്‍ക്കില്‍ ...
ഉള്ളില്‍ ....
ആരോടും പറയാറില്ല.
വഴക്ക് കേള്‍ക്കുമോ എന്ന പേടിതന്നെ;
നല്ല കുട്ടികളാവേണ്ടേ നമുക്ക്....
കവിതയുടെ ഒരുകുമ്പിൾജലത്തിൽ ജീവിതത്തിന്റെ
ആകാശനീലിമയോ പ്രതിബിംബിക്കുന്നൂ..?
'വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.'
ഇന്നലെ രാത്രി ആകാശത്തുകൂടി
നീന്തിനീങ്ങുന്ന ചന്ദ്രനെ ഒരു പാടു നേരം
നോക്കിനിന്നു. അതേ അനുഭൂതി
ഈ കവിത വായിച്ചപ്പോള്‍ വീണ്ടും.......
......നന്ദി.......
പൂജപ്പുര പാര്‍ക്കില്‍ ഇങ്ങനെയൊക്കെ തന്നെ. കൊറിയയിലും കുട്ടികള്‍ മേഘം ചെളിയാക്കിയ വെള്ളത്തില്‍ കളിച്ചതിന് വഴക്കു കേള്‍ക്കുമോ? ഇപ്പോള്‍ ഒരു രൊപ്പ കുറവുള്ള ലൈഫ് ബോയ്-യുടെ പരസ്യത്തില്‍ മാത്രമെ ഉള്ളോ വഴക്കു കേള്‍ക്കാത്ത കുട്ടികള്‍?
ചെളിയില്‍ ഇറങ്ങിയാല്‍ നല്ല അടി.. ങാ...!
താഴെ വീണ ആകാശത്തില്‍ നിന്ന് ചെളിവെള്ളത്തിലേക്ക് ഒരു കളിപ്പന്തുദൂരമേയുള്ളൂ അല്ലേ :)
ഷാഫി, വായനയ്ക്കും കമന്റിനും നന്ദി.
രണ്‍ജിത്, :)
നസീര്‍, സാരമില്ല, ഉള്ളിലൊരുകീറ് ആകാശം എപ്പോഴുമുണ്ടല്ലോ..
കെ.കെ.എസ്, ആവാം. അല്ലേ ?
പ്രയാണ്‍, നന്ദി, സന്തോഷം.
വെള്ളെഴുത്തേ, കൊറിയയില്‍ നമ്മളെ അപേക്ഷിച്ച് കുട്ടികളെ അമിതശ്രദ്ധ കൊണ്ട് തളച്ചിടുന്ന പരിപാടി കുറവാണ്. പാര്‍ക്കിലിരിക്കുന്ന എന്റെയുള്ളില്‍ ഒരു മലയാളം തലച്ചോറായതുകൊണ്ടാവും കവിത അങ്ങനെയായത്..:)
പകല്‍കിനാവന്‍,..:)
ഗുപ്താ, ഇതുപോലൊരു അഭിപ്രായം ആരും പറഞ്ഞിരുന്നില്ലെങ്കില്‍ വലിയൊരു നിരാശ ബാക്കിയായേനേ...റൊമ്പ താങ്ക്സ്..
അവനവനില്‍ ഒതുങ്ങാതിരിക്കാനുള്ള ഈ ശ്രമങ്ങള്‍ നല്ലത്.കവിത ഇഷ്ടപ്പെട്ടു.ജലത്തെ കുറിച്ചുള്ള ഒരു സിനിമയിലെ ഷോട്ട് ഓര്‍മ വരുന്നു.ഇതുപോലെ ആകാശം വീണു കിടക്കുന്ന ഒന്നിലേക്ക് കാറിന്റെ ചക്രം വെള്ളം തെറിപ്പിച്ചു പോകുന്നതാണ് സീന്‍
കവിത ഒരുപാട് ഇഷ്ടമായി
ഈ കവിത എന്നെ ഒരുപാടുകാലം അകലേയ്ക്ക് കൊണ്ടുപോയി...പത്മരാജന്‍റെ ഒരുകഥ ഓര്‍മവന്നു..ഒരുകുട്ടി നിറഞ്ഞമഴയിലേയ്ക്ക്.........
'വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.'
വിനോദ് ഒരുനല്ലമഴനനഞ്ഞിട്ട് എത്രനാളായെന്നോ ...?
എങ്കിലും പെരുമഴയിലെന്നോണം ഞാന്‍ നനഞ്ഞു നല്ലകവിത മനസ്സിനെ അത്രമാത്രം കുളിര്‍പ്പിക്കും.
വിനോദ് ...വളരെ നന്നായി ............
സസ്നേഹം.
വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.
‘കുടത്തിലെ ആകാശം‘...ഒരു ദാർശനിക ബിംബം ആയിരുന്നു..ഇപ്പോൾ പുതിയതൊന്നു....നന്നായി.
നല്ല കവിത
ഓഹ് ദൈവമേ!!!കവിത എങ്ങോട്ടാ കൊണ്ടൂപോകുന്നത്...
വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു
നല്ല ഭാവന!!!
ആശംസകള്‍...
ആകെ മൊത്തം മൂന്ന് ആശങ്കകളല്ലേ കാഴ്ചക്കാരാ, കളിപന്തിന് വഴി തെറ്റിയാലോ, തീര്‍ന്നില്ലേ.
ഒരു കളിപ്പന്ത്
തെറിച്ചുതുള്ളി വരുന്നുണ്ട്.
Poem also coming with that ease...:)
vellathiley oru kashanam aakaasham ....
kidilan lapudey
titto
ആകാശത്തേക്ക് വീഴുമോ പന്ത്?
വെള്ളത്തുള്ളികള്‍ക്കൊപ്പം
തെറിച്ചുപോകുമോ മേഘം?
ചെളിവെള്ളത്തില്‍ കളിച്ചതിന്
വഴക്കുകേള്‍ക്കുമോ കുട്ടി ?
അവശേഷിച്ച ചൊദ്യങ്ങള്‍ക്കു വെള്ളത്തുള്ളികള്‍ തെറിച്ചു വീഴുന്ന സുഖം.
ഒത്തിരി ഇഷ്ടമായി....
മഹി, മണികണ്ഠന്‍, ദിനേശന്‍, രാമനുണ്ണി, മോഹന്‍, ഹരീഷ്, അനീഷ്, പ്രമോദ്, ടിറ്റോ, ജ്വാല, വേറിട്ട ശബ്ദം, വരവിനും വായനയ്ക്കും അഭിപ്രായത്തിനും എല്ലാവരോടും നന്ദി.
ആ ഒരുകഷ്ണം ആകാശത്തിന് വല്ലാത്ത ഭംഗി....നല്ല വരികള്‍
ചെളി നിറഞ്ഞ ഒരു ആകാശത്തിലല്ലേ കുട്ടി കളിച്ചത്.കവി കണ്ടെഴുതിയപ്പോള്‍ അതെങ്ങെനെ ചെളിവെള്ളമായി?
‘മരങ്ങള്‍ കിഴ്ക്കാംതൂക്കായി
കാണുമ്പോള്‍ നാമതിനെ
വെള്ളം എന്നു വിളിക്കുന്നു”
-കെ.എ.ജയശീലന്‍
കുഞ്ഞേ, അരുത്.
വെള്ളത്തിലേക്കിറങ്ങരുത്. അതിലെ മേഘക്കീറില്‍
നീ കാണാത്ത ചുഴികളുണ്ട്.
ഇഷ്ടപ്പെട്ടു
www.naakila.blogspot.com
p.a.anish
വെള്ളത്തിലെ ആകാശത്തില്‍ മേഘം നീന്തി നീങ്ങിന്നു. വേറിട്ടൊരു ഭാവന. നന്നയിരിക്കുന്നു.
മനോഹരം ...
എന്റ്റെ ലാ പുട
ഇന്നത്തെ പത്രത്തില്‍ കണ്ടപ്പോള്‍ ആണ് ഈ വഴിക്ക് വന്നത് .
എത്ര ലളിതം അതിലേറെ സുന്ദരം
here' where the infant's head went through the wind-shield.
ഇന്നലെ പെയ്തിട്ട്
ഇന്നും വറ്റാത്ത വെള്ളത്തില്‍
ഒരു കഷണം ആകാശം.
നല്ല കവിത. ഇഷ്ടപ്പെട്ടു
njanum oru commentidam.
Sathyathil adyam vayichappol onnum manassilayilla. Chila comments vayichappol veendum onnu vayichu.
Onnum illaymayil ninnu enthokkeyo undennu varuthunnathallennu thonni.
pala thulliyile oru thulli ithilum undu. Ippo athrem mathram.
നീന, രാമചന്ദ്രന്‍, ഗോപിയേട്ടന്‍, അനീഷ്, രാംജി, നിസാര്‍, tradeink, Adhuni, ശിഹാബ്, എല്ലാവരോടും നന്ദി.
നല്ല കവിത....!
ഇഷ്ടപ്പെട്ടു....
nice thoughts!!!
MANOHARAMAYA IMAGINATION.........
Post a Comment