Sunday, October 12, 2014

തീരുമാനം

ഒരാള്‍
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു

വിഷം വാങ്ങാന്‍
കീടനാശിനിക്കടയില്‍ ചെന്നു

ചെടികള്‍ക്കടിക്കുന്നതോ
ചുവരുകളിലടിക്കുന്നതോ വേണ്ടതെന്ന്
കടക്കാരന്‍ ചോദിച്ചു

അയാള്‍ ചെടികള്‍ക്കുള്ളത് വാങ്ങി
പുറത്തിറങ്ങി

അപ്പോള്‍
ഏതായാലും ഒരുപോലെന്നിരിക്കെ
എന്തിനാവും
ചെടികള്‍ക്കുള്ളത് തിരഞ്ഞെടുത്തതെന്ന്
അയാള്‍
ആലോചിച്ചതായി അറിയാം

ആത്മഹത്യ
പിന്നത്തേക്ക് മതിയെന്ന്‍
അയാള്‍ തീരുമാനിച്ചിട്ടുണ്ടാവുമോ ?

1 comment:

uttopian said...

ചെടിക്ക് ജീവനുണ്ട്.
ചുവരിനില്ല.

എനിക്കത്രേ മനസ്സിലായുള്ളൂ.