Sunday, October 12, 2014

Martin Niemöller ന്റെ വിഖ്യാത കവിതയുടെ ഒരു Adaptation

ഇപ്പോൾ ഒരുത്തർ മദ്യം നിരോധിച്ചു.
ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കാരണം-
മദ്യവിരുദ്ധതയ്ക്ക് നല്ല മാന്യത കണക്കാക്കപ്പെടുന്നുണ്ട്

കുറച്ച് കഴിയുമ്പോൾ മറ്റവർ ബീഫ് നിരോധിക്കും.
ഞാൻ ഒന്നും മിണ്ടാൻ പോവുന്നില്ല. കാരണം-
മാംസഭക്ഷണം ശരീരത്തിന് നന്നല്ലെന്ന്
പാരമ്പര്യവൈദ്യക്കാരും യോഗാഭ്യാസക്കാരും പറയാറുണ്ട്.

പെണ്ണുങ്ങൾ പാശ്ചാത്യവസ്ത്രമിടുന്നത് നിരോധിച്ചേക്കും.
ഞാൻ മിണ്ടേണ്ട കാര്യമില്ല. കാരണം-
പെണ്ണൊരുമ്പെട്ടാൽ കുഴപ്പമാണെന്ന്
സീരയലിലും കോമഡിയിലുമെല്ലാം നമ്മൾ കാണുന്നതല്ലേ?

ഭിന്നമതക്കാർ തമ്മിൽ പ്രേമിക്കുന്നതിന് നിരോധനം വരും.
ഞാനെന്തിന് മിണ്ടണം ? കാരണം-
പ്രേമമൊക്കെ സിനിമയിലേ പാടുള്ളൂ എന്ന് ആർക്കാണറിയാത്തത് ?

അവസാനം...., ഏയ് ഇല്ല,
എന്നെയൊന്നും ആരും നിരോധിക്കില്ല
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല. പിന്നെയല്ലേ.. ?

6 comments:

ടി.പി.വിനോദ് said...

Martin Niemöller ന്റെ കവിതയെപ്പറ്റി ഇവിടെ: http://en.wikipedia.org/wiki/First_they_came_...

ഇഗ്ഗോയ് /iggooy said...

ഒരു കൊട്ട (അതോ ഒരു ബ്ലോഗ്ഗോ) കവിതകൾ വായിച്ചു. ഇഷ്ടപ്പെട്ടു.
ആരും നിരോധിക്കില്ല എന്ന വിശ്വാസത്തിൽ മിണ്ടാതെ പോകുന്നു.

ടി.പി.വിനോദ് said...

thank you very much iggooy

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ശ്വാസം വിടുന്നത് നിരോധിക്കുമോ ?

Amrutha Babu said...
This comment has been removed by the author.
Amrutha Babu said...

AWESOME