Thursday, October 16, 2014

കഥാർസിസ്

ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
ഹിന്ദു കൂടുതൽ ഹിന്ദുവും
മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
എന്നൊരു മൂന്നുവരി ഉപമ
കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.

എവിടെയെഴുതണമെന്നോ
എന്തിനെഴുതണമെന്നോ
ആളുകളെന്തുവിചാരിക്കുമെന്നോ
ഒരെത്തുംപിടിയും കിട്ടുന്നില്ല.

പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?

6 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വല്ലാത്തൊരു ഉപമ തന്നെ

ചെറുത്* said...

ഉവ്വ്.

ബഷീർ said...

ഹിന്ദു ഹിന്ദുവല്ലാതാകുന്നതും മുസ്‌ലിം മുസ്‌ലിമല്ലാതാവുന്നതുമാണ് കണ്ടത് !

കുഞ്ഞൂസ് (Kunjuss) said...

സ്വയം പോസ്റ്റ്‌ ചെയ്യാൻ പേടിച്ചിട്ടാണോ സുഹൃത്തേ... :)

കുഞ്ഞൂസ് (Kunjuss) said...

ഒന്ന് പറയാൻ മറന്നു, ബാബറി മസ്ജിദ് തകർന്ന സമയത്തെ കർഫ്യൂവിൽ എന്റെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ സഹായിച്ചത് ഒരു മുസ്‌ലീം സഹോദരനായിരുന്നു... അവിടെ ഹിന്ദുവെന്നോ മുസ്ലീമോ അല്ലായിരുന്നു... അപ്പോഴും കൽക്കട്ട തെരുവുകൾ കത്തുന്നുണ്ടായിരുന്നു...

ടി.പി.വിനോദ് said...

സിയാഫ്, ചെറുത്, ബഷീര്‍, കുഞ്ഞൂസ്, വായനയ്ക്കും അഭിപ്രായങ്ങള്ക്കും വളരെ നന്ദി.